കോഴിക്കോട്: ഭിന്നശേഷിക്കാർക്കായി ഡിസം. 27, 28, 29 തിയതികളിൽ കോഴിക്കോട് നടക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്സ് കായിക മേളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ ഡയറക്ടറും സ്‌പെഷ്യൽ ഒളിമ്പിക്സ് സംഘാടക സമിതി ജനറൽ കൺവീനറുമായ ഡോ.എം.കെ.ജയരാജ്, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, എ.അഭിലാഷ് ശങ്കർ, പി.ബിജോയ് എന്നിവർ പങ്കെടുത്തു.
കേരളത്തിലെ 400 ഓളം സ്‌പെഷ്യൽ ബഡ്സ് സ്‌കൂളുകൾ, പൊതു വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 5000 പേർ കായിക മേളയിൽ പങ്കെടുക്കും. കായിക രംഗത്തിലൂടെ ഭിന്നശേഷി മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പെഷ്യൽ ഒളിമ്പിക്സ് അരങ്ങേറുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |