കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കേരളോത്സവം മൂന്നു മുതൽ എട്ടു വരെ നടത്തുന്നതിന് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ചെയർമാനും നഗരസഭാ സെക്രട്ടറി ഇന്ദു. എസ് ശങ്കരി കെ.എ.എസ് കൺവീനുമായ് സംഘാടക സമിതി രൂപീകരിച്ചു. 3, 4 ,5 തിയതികളിൽ കായികമത്സരങ്ങൾ കൊയിലാണ്ടി സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ എട്ടിന് പുളിയഞ്ചേരി യു.പി സ്കൂളിലും നടക്കും. സ്റ്റേജിതര മത്സരങ്ങൾ ഏഴിന് നഗരസഭയിൽ നടക്കും. നഗരസഭാ പരിധിയിലെ 15 നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. കലാമത്സരങ്ങൾക്ക് അഞ്ചു വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |