ബേപ്പൂർ : മൂന്ന് പതിറ്റാറ്റാണ്ട് മദ്രസ അദ്ധ്യാപന രംഗത്ത് സേവനം കാഴ്ച വെച്ചതിന് സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ "ഇഹ്തിറാം"അംഗീകാരം ലഭിച്ച ബേപ്പൂർ ഹയാത്തു സുന്നിയ്യ മദ്രസ സദർ മുഅല്ലിം അബ്ദുൽ മജീദ് സഖാഫിയെ ആദരിച്ചു.
മദ്രസ ഭാരവാഹികളുടെയും സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും സംയുക്തമായ ആദരവും മൊമെന്റോവിതരണവും നടന്നു. മഹല്ല് ഖാസി പി.ടി മുഹമ്മദലി സഖാഫി, മഹല്ല് മുദരിസ് സി.കെ മുഹമ്മദ് കുട്ടി സഖാഫി എന്നിവർ നേതൃ നേതൃത്വം നൽകി. ഹയാത്തു സുന്നിയ്യാ മദ്രസ മാനേജ് മെന്റ് അംഗങ്ങളായ ബഷീർ ഹാജി,ഹംസ കോയ,ഹനീഫ ഹാജി, തസ്‌ലീം ബേപ്പൂർ എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |