SignIn
Kerala Kaumudi Online
Friday, 23 October 2026 11.42 AM IST

വാർഡ് കൗൺസിലറെ ആദരിച്ചു

lockel
രാമനാട്ടുകര ഗണപത് എ യു പി ബി സ്കൂളിലെ വിദ്യാർത്ഥികൾ രാമനാട്ടുകര മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ വി എം പുഷ്പയെ പൊന്നാട അണിയിച്ച് ആദരി​ക്കുന്നു

രാമനാട്ടുകര: സാമൂഹ്യശാസ്ത്ര പഠനത്തിൻ്റെ ഭാഗമായി രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്കൂളിലെ വിദ്യാർത്ഥികൾ രാമനാട്ടുകര മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ വി.എം പുഷ്പയെ പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങളായ അമൻറാസി, കൃഷ്ണപ്രിയ എന്നിവരാണ് പ്രധാനാ​ദ്ധ്യാപകൻ എം. പവിത്രനോടൊപ്പം പൊന്നാടയണിയിച്ചത്. രാമനാട്ടുകരയിലെ വാർഡ് മെമ്പറായും വാർഡ് കൗൺസിലറുമായി 24 വർഷമായി ജനസേവനം നടത്തിവരുന്ന പുഷ്പ​ രണ്ടുതവണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. കുട്ടികൾ പുഷ്പയുമായി സംവദം നടത്തി. പ്രധാനാദ്ധ്യാപകൻ എം പവിത്രൻ നേതൃത്വം നൽകി. അ​ദ്ധ്യാപകരായ പത്മം.സി , വിപിൻരാജ് ആർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL