ബാലുശ്ശേരി: ബാലജനത ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട് നോർത്ത് എ യു.പി സ്കൂളിൽ നടന്ന ബാല കലോത്സവം ബാലജനത ജില്ലാ പ്രസിഡന്റ് ദിയാ ബിജു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എ.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദിനേശൻ പനങ്ങാട്, സുജ ബാലുശ്ശേരി, എൻ.നാരായണൻ കിടാവ്, സന്തോഷ് കുറുമ്പൊയിൽ, കെ.വിജയകുമാർ, വി.എം.സുരേന്ദ്രൻ, വി.കെ.വസന്തകുമാർ, ഇ.സുരേന്ദ്രൻ ,അനീസ് ബാലുശ്ശേരി, സനീഷ് പനങ്ങാട്,.നഫീസ വി.പി എന്നിവർ പ്രസംഗിച്ചു. അഡ്വ. കാവ്യ ബാലൻ, സംസ്ഥാന പാഠപുസ്തക സമിതി അംഗം പി.ശ്രീനേഷ് എന്നിവരെ ആദരിച്ചു. സമാപന യോഗത്തിൽ സി.കെ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.കരുണാകരൻ, കെ.ടി.സന്തോഷ്, ഹരീഷ് ത്രിവേണി, എ.എം.പ്രജിലേഷ്, എൻ.കെ.ജമീല, അഭിനവ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ദേവനന്ദ വിജേഷ് (പ്രസിഡന്റ്), സിയാഫാത്തിമ (സെക്രട്ടറി), എസ്.കെ.ആത്മജ് (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |