നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം 'കുഞ്ഞുതാളം' ശ്രദ്ധേയമായി.
ഗ്രാമ പഞ്ചായത്തിലെ 37 അങ്കണവാടികളിൽ നിന്നുള്ള നാനൂറോളം കുരുന്നുകളാണ് പരിപാടികളിൽ പങ്കെടുത്തത്.
ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു . സി.കെ.നാസർ, എം. സി. സുബൈർ, ജനീദ ഫിർദൗസ് , അബ്ബാസ് കണേക്കൽ, വി. അബ്ദുൽ ജലീൽ, വി.പി. കുഞ്ഞിരാമൻ, സുമയ്യ പാട്ടത്തിൽ, ചിന്മയി, നിഷ, ടി. രവീന്ദ്രൻ, അനു പാട്യംസ്, കെ.ടി.കെ. ചന്ദ്രൻ, ആർ.നാരായണൻ, പ്രിൻസിയ ബാനു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |