കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ 'പരിവാർ' ഭിന്നശേഷി ദിനാചരണം ആചരിച്ചു. കോർപറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് അസി കമ്മിഷണർ സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.സിക്കന്തർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പരിവാർ മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കുമുള്ള പ്രിവിലേജ് കാർഡ് വിതരണവും ജില്ലാ ഭാരാവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ഭിന്നശേഷി കുട്ടികൾക്കുള്ള സൗജന്യ ഡയപ്പറുകൾ യുണിറ്റു കമ്മിറ്റികൾക്ക് വിതരണം ചെയ്തു. തെക്കയിൽ രാജൻ,പി. എം. റഷീദ്, എ.കെ. ഷറഫു, നജിമുദ്ദീൻ, ബാലൻ കാട്ടങ്ങൽ, ഷേർലി അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |