SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

കൊയിലാണ്ടി ഫെസ്റ്റ് സംഘാടക സമിതിയായി

photo
ഫെസ്റ്റ് സംഘാടക സമിതി യോഗം പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോംപ്കോസ് ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഫെസ്റ്റ് 20 മുതൽ ജനുവരി 5 വരെ നടക്കും. കൊയിലാണ്ടി റെയിൽവേ പാലത്തിന് സമീപം മുത്താമ്പി റോഡിനു കിഴക്കുവശത്തെ ഗ്രൗണ്ടിലാണ് ഫെസ്റ്റ് . അമ്യൂസ്മെന്റ് ഉപകരണങ്ങൾ, ഫുഡ് കോർട്ട്, വ്യാപാര സ്റ്റാളുകൾ, ഫാമിലി ഗെയിം, കാർഷിക നഴ്സറി എന്നിവയ്ക്ക് പുറമെ സ്റ്റേജ് പരിപാടികളും ഉണ്ടാവും. വൈകിട്ട് മൂന്ന് മുതൽ രാത്രി 9.30 വരെയാണ് പ്രദർശനം സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

കോംപ്കോസ് പ്രസിഡന്റ് അഡ്വ. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് ടി.കെ.ചന്ദ്രൻ, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷരായ കെ.ഷിജു , കെ.ഇന്ദിര എന്നിവർ പ്രസംഗിച്ചു. എം.ബാലകൃഷ്ണൻ സ്വാഗതവും ടി.മോഹനൻ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ചെയർമാനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL