SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

ആശങ്കയൊഴിയാതെ എലത്തൂരുകാർ ഇന്ധന ചോർച്ച നാലാം തവണ !

ele
കോ​ഴി​ക്കോ​ട് ​എ​ല​ത്തൂ​ർ​ ​ഹി​ന്ദു​സ്ഥാ​ൻ​ ​പെ​ട്രോ​ളി​യം​ ​പ്ലാ​ന്റി​ൽ​ ​നി​ന്ന് ​ഓ​ട​യി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ ​ഡീ​സ​ൽ​ ​കു​പ്പി​യി​ൽ​ ​ശേ​ഖ​രി​ക്കു​ന്നു ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്; ഏതു സമയവും ഒരപകടം മണക്കുന്നുണ്ട് എലത്തൂരുകാർക്ക്. ഇവിടുത്തെ എച്ച്.പി.സി.എൽ പ്ലാന്റിൽ നിന്ന് ഇത് നാലാം തവണയാണ് ഇന്ധനം ചോരുന്നത്. കാരണങ്ങൾ പലതാണെങ്കിലും ഓരോ തവണത്തെയും ഇന്ധന ചോർച്ച പ്രദേശത്തുകാരുടെ ഭീതിയുടെ ആഴം കൂട്ടുകയാണ്. കഴിഞ്ഞ മുപ്പതിലധികം വർഷമായി എലത്തൂരുകാർ ഭയന്ന് ഭയന്നാണ് ജീവിക്കുന്നത്. ഭാഗ്യം കൊണ്ടാണ് ഓരോ തവണയും രക്ഷപ്പെടുന്നതെന്ന് നെടുവീർപ്പോടെ ഇവർ പറയുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.

തുടക്കം മുതൽ പ്രതിഷേധം

എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റ് ആരംഭിച്ച കാലം മുതൽ പലതവണ നാട്ടുകാർ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആശങ്കയുന്നയിച്ചിരുന്നു. പ്ലാന്റ് സ്ഥിതി ചെയ്യുന്നത് കോർപ്പറേഷൻ പരിധിയിലെ ജനസാന്ദ്രത കൂടിയ പ്രദേശത്താണ്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ഉയർത്തിയ ശക്തമായ എതിർപ്പിനെ തുടർന്ന് 2020 ൽ അറ്റകുറ്റപ്പണികൾക്കായി പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു.

ഒഴിവായത് വൻ ദുരന്തം

ബുധനാഴ്ച ഉച്ചയോടെയാണ് ഓടയിലൂടെ ഡീസൽ ഒഴുകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. മണിക്കൂരുകൾ കഴിഞ്ഞാണ് പ്ലാന്റ് അധികൃതർ അറിയുന്നത്. അപ്പോഴേക്കാം ഡീസലിന്റെ രൂക്ഷ ഗന്ധം പ്രദേശമാകെ വ്യാപിച്ചിരുന്നു. 2000 ലിറ്ററിലധികം ഡീസലാണ് ബുധനാഴ്ച രാത്രി മാത്രം ഓടയിൽ നിന്ന് മാറ്റിയത്. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് വലിയൊരു ദുരന്തത്തിൽ നിന്ന് പ്രദേശത്തെ രക്ഷിച്ചത്.

ചോർച്ച തടയുന്നത് അശാസ്ത്രീയമായി

റിഫൈനറികളിലും ഇന്ധന പ്ലാന്റുകളിലും ചോർച്ച തടയാനായി തുടർന്നുവരുന്ന ശാസ്ത്രീയ രീതിയല്ല ഇന്നലെ എലത്തൂരിൽ കണ്ടത്. ഓടയിലൂടെ പുറത്തെത്തിയ ഇന്ധനം പ്ലാന്റിലേക്ക് പമ്പിംഗ് വഴി തിരിച്ചെത്തിക്കുമ്പോൾ ലോഹ പെെപുകളാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഇവിടെ പ്ലാസ്റ്രിക് പെെപ്പുകളും ഫണലുകളുമാണ് ഉപയോഗിച്ചത്. പെട്രോളിയം ഇന്ധനങ്ങൽ വായുവിൽ കലർന്നാൽ കണ്ടെത്താനായി ഉപയോഗിക്കുന്ന ' ഹെെഡ്രോ കാർബൺ ഡിറ്രക്ടർ' സംവിധാനം ഇവിടെയില്ലെന്നും ആരോപണമുണ്ട്.

''എത്രകാലം പേടിച്ച് പേടിച്ച് ഇവിടെ ജീവിക്കാൻ സാധിക്കും. പലതവണ ജില്ലാ തലം മുതൽ

ദേശീയ തലം വരെയുള്ള ദുരന്ത നിവാരണ അതോറിറ്റികളെ ബന്ധപ്പെട്ടിട്ടും യാതൊരു ഗുണവും ഉണ്ടായില്ല. പ്രദേശത്തെ മത്സ്യ സമ്പത്തും ഇതുകാരണം ഭീഷണിയിലാണ്.

- വി.ടി .നാസർ (പ്രദേശവാസി,​ എലത്തൂർ ആക്ഷൻ കൗൺസിൽ അംഗം)

കർശന നടപടി: ജില്ലാ കളക്ടർ

കോഴിക്കോട്: ഇന്ധന ചോർച്ചയിൽ എച്ച്.പി.സി.എല്ലിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. പ്രദേശത്തെ ജലാശയങ്ങൾ ‌ശുചീകരിക്കാനായി മുംബയിൽ നിന്ന് രാസവസ്തുക്കൾ ഉടൻ എത്തിക്കും. ഇന്ധനം മണ്ണിൽ കലർന്ന ഇടങ്ങളിൽ മണ്ണ് മാറ്റി വൃത്തിയാക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള നടപടികൾ ഏറ്റെടുക്കാനും എച്ച്.പി.സി.എല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫാക്ടറീസ് ആക്ട് പ്രകാരം സ്ഥാപനത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തു. ഫയർഫോഴ്സും കോർപ്പറേഷൻ ആരോഗ്യ വിഭാഗവും സ്ഥലത്ത് തുടരുന്നുണ്ട്. ദുരന്ത നിവാരണം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യം, കോർപ്പറേഷൻ, റവന്യൂ തുടങ്ങി വകുപ്പുതല ഉദ്യോഗസ്ഥ സംഘം ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്ലാന്റ് സന്ദർശിച്ചു. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുമെന്നും കളക്ടർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL