ഫറോക്ക് : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഫറോക്ക് നഗരസഭയിൽ ചേർന്ന കുട്ടികളുടെ ഹരിത സഭ ഡെപ്യൂട്ടി കളക്ടർ ഇ.അനിത കുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ.പി.എം നവാസ് ശുചിത്വ പ്രതിജ്ഞ ചൊല്ലി. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.കുമാരൻ, പി.ബൽകീസ്, ഇ.കെ.താഹിറ, കൗൺസിലർമാരായ കെ.ടി.എ മജീദ്, മുഹമ്മദ് കോയ, ക്ളീൻ സിറ്റി മാനേജർ ഇ.കെ.രാജീവ്, വി.ഖാലിദ്, കെ.ഷിഹാബ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി .അഷറഫ് സ്വാഗതവും കൗൺസിലർ റഹ്മ പാറോൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |