SignIn
Kerala Kaumudi Online
Friday, 23 October 2026 11.52 AM IST

'കരുതലും കൈത്താങ്ങും' താലൂക്ക്‌തല അദാലത്ത് ഇന്ന് മുതൽ

dalath

കോഴിക്കോട്: താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്‌തല അദാലത്തുകൾക്ക് ജില്ലയിൽ ഇന്ന് തുടക്കം. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും നേതൃത്വം നൽകും. എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തത്സമയം തീർപ്പാക്കുകയുമാണ് ലക്ഷ്യം.

കോഴിക്കോട് താലൂക്ക്‌തല അദാലത്ത് രാവിലെ പത്ത്‌മുതൽ കോവൂർ പി കൃഷ്ണപിള്ള സ്മാരക ഹാളിൽ നടക്കും. വടകര താലൂക്ക് തല അദാലത്ത് 10 ന് വടകര മുനിസിപ്പൽ ടൗൺ ഹാളിലും കൊയിലാണ്ടി അദാലത്ത് 12 ന് കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺഹാളിലും താമരശ്ശേരി അദാലത്ത് 13 ന് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ ഹാളിലും നടക്കും.

 ലഭിച്ച പരാതികൾ

കോഴിക്കോട് - 338

കൊയിലാണ്ടി - 274

വടകര -196

താമരശ്ശേരി -115

ആകെ - 923

പരിഗണിക്കുന്ന വിഷയങ്ങൾ

ഭൂമി സംബന്ധം , സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതിപട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (മുൻഗണനാ കാർഡുകൾ, മുൻഗണനേതര കാർഡുകൾചികിത്സ ആവശ്യങ്ങൾക്ക്), കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റൽ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL