SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

നവീകരണം ഉടൻ ഗാന്ധി പാർക്കിന് മോടി കൂടും

ssss
ഗാ​ന്ധി​ ​പാ​ർ​ക്ക്

ചെലവ് 20 ലക്ഷം

കോഴിക്കോട്: ഗാന്ധി ഓർമ്മകളുറങ്ങുന്ന പാർക്കിന് ഒടുവിൽ ശാപമോക്ഷം. വിനോദത്തിനും വിശ്രമത്തിനും വേണ്ടത്ര സൗകര്യങ്ങളില്ലാതെ നശിച്ചുകൊണ്ടിരുന്ന ചെറൂട്ടി റോഡിലെ ഗാന്ധി പാർക്കാണ് പുതുമോടിയിൽ നവീകരിക്കുന്നത്. 1920 ൽ മഹാത്മാഗാന്ധി കോഴിക്കോടെത്തിയപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടതിനനുസരിച്ച് നിർമ്മിച്ച പാർക്കാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. ജില്ലാ കളക്ടർ ചെയർമാനായ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയാണ് 20 ലക്ഷം രൂപ ചെലവിൽ പാർക്ക് നവീകരിക്കുന്നത്. പദ്ധതിയുടെ താത്കാലിക എസ്റ്റിമേറ്റ് തയാറാക്കി. ആവശ്യമെങ്കിൽ കൂടുതൽ തുക ഉൾപ്പെടുത്തി വികസന പദ്ധതി വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഡിസംബർ പകുതിയോടെ പാർക്കിന്റെ നവീകരണം ആരംഭിക്കും. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി നഗരത്തിലെ തന്നെ വർണാഭമായ പാർക്കാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.

വരും

കുട്ടികൾക്കുള്ള പാർക്ക്

ഗാന്ധി പ്രതിമ

ചുറ്റു മതിൽ

ആഡംബര വിളക്കുകൾ

ഇരിപ്പിടങ്ങൾ തുടങ്ങി ആളുകളെ ആകർഷിക്കുന്ന രീതിയിലാണ് പാർക്കിന്റെ മാറ്റം.

പാർക്കിന്റെ ഉള്ളിലായി ആമകളുള്ള ആമ്പൽ കുളവുമുണ്ട്. ഇത് നിലനിർത്തിയാണ് നവീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നത്.

 ആളും ആരവവുമില്ല

നിലവിൽ വേണ്ടരീതിയിൽ പരിചരണം നടക്കാത്തതിനാൽ കാടുകയറി ശോചനീയാവസ്ഥയിലാണ് പാർക്ക്. പലഭാഗങ്ങളിലും ചുറ്റുമതിൽ പൊളിഞ്ഞ് എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഇരിപ്പിടങ്ങളും നശിച്ചു. അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ മാമ്പഴ പ്രദർശനം, ഫ്ളവർഷോ,​ ഞാറ്റുവേലക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെയും ചെടികളുടെയും പ്രദർശനവും വിൽപനയും എന്നിവ മാത്രമാണ് ഇവിടെ നടക്കാറുള്ളത്. ഇവ നടന്നു കഴിഞ്ഞാൽ പിന്നെ ആളും അനക്കവുമില്ലാതായി പാർക്ക് മാറും. കോഴിക്കോടിന്റെ ചരിത്രത്തിൽ എന്നും അടയാളപ്പെടുത്തുന്ന പാർക്ക് പരിപാലനമില്ലാതെ നശിക്കുന്നതിൽ വൻ പ്രതിഷേധമുയരുന്നുണ്ട്.

ഗാന്ധി ആവശ്യപ്പെട്ട പാർക്ക്

1920 ൽ മഹാത്മാ ഗാന്ധി കോഴിക്കോട് എത്തിയപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചെറൂട്ടി റോഡിൽ ഗാന്ധി പാർക്ക് സ്ഥാപിച്ചത്. ഗാന്ധി പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആദ്യം കക്കൂസ് മാലിന്യം കൊണ്ട് തള്ളുന്ന വലിയ ഒരു കുഴിയായിരുന്നു. ഗാന്ധിജി കോഴിക്കോടെത്തിപ്പോൾ ഇതു കാണുകയും മനോഹരമായ ഒരു പാർക്ക് നിർമ്മിക്കണമെന്ന് കോഴിക്കോട് താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ബന്ധുവായ ഗുജറാത്തിയോട് ആവശ്യപ്പെടുകയുമായിരുന്നു.

'' പാർക്കിന്റെ പുതിയ പ്ലാൻ പാസായിട്ടുണ്ട്. നവീകരണം ഉടനുണ്ടാകും ''

അഡ്വ.രാജൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL