SignIn
Kerala Kaumudi Online
Friday, 23 October 2026 10.27 AM IST

സനാതനം പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം

kunnamangalamnews
പടനിലം ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സനാതനം പ്രഭാഷണ പരമ്പര കെ പി വസന്തരാജ് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: പടനിലം ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സനാതനം പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. ഗ്രാമദീപം ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ പി വസന്തരാജ് ഉദ്ഘാടനം ചെയ്തു. പ്രവീൺപടനിലം അദ്ധ്യക്ഷത വഹിച്ചു. ഹൃദയവിദ്യ ഫൗണ്ടേഷൻ ആചാര്യൻ വിദ്യാസാഗർ ഗുരുമൂർത്തി പ്രഭാഷണം നടത്തി. പടനിലത്ത് ഏറ്റവും പഴക്കം ചെന്ന വ്യാപാരി തൂവക്കുണ്ടിൽ സാമി കുട്ടിയെ ചടങ്ങിൽ ഗ്രാമദീപ പുരസ്കാരം നൽകി ആദരിച്ചു. ടി.രവീന്ദ്രൻ, വിനോദനൻ എന്നിവർ പ്രസംഗിച്ചു. തുടർദിവസങ്ങളിൽ പ്രമോദ് ഐക്കരപ്പടി, കെ പി സുധീഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തും. പി ടി സുനിൽകുമാർ സ്വാഗതവും ദിവ്യാനന്ദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL