ബാലുശ്ശേരി: രാഷ്ട്രീയ യുവജനതാദൾ (ആർ.വൈ.ജെ.ഡി) ബാലുശ്ശേരി നിയോജക മണ്ഡലം യൂത്ത് മീറ്റ് അറപ്പീടികയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂർ ഉദ്ഘടനം ചെയ്തു, ആർ.വൈ.ജെ.ഡി മണ്ഡലം പ്രസിഡന്റ് പ്രജിലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു,ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം അഡ്വ. രാജീവൻ മല്ലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി, ഇ.സുരേന്ദ്രൻ, കിരൺജിത്ത്. പി, ദിനേശൻ പനങ്ങാട്, രാകേഷ്. കെ, അഭിനവ്, ദേവനന്ദ, ജമീല അനീസ്, ബമിത്. പി. കെ എന്നിവർ പ്രസംഗിച്ചു. സമാപന യോഗത്തിൽ രാജേഷ് പാലോളി അദ്ധ്യക്ഷത വഹിച്ചു ആർ.ജെ.ഡി സംസ്ഥാന സമിതി അംഗം സുജ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു, എൻ.നാരായണൻ കിടാവ്, ഹരീഷ് ത്രിവേണി, നഫീസ,ഷിജാസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |