കുറ്റ്യാടി: കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ കുറ്റ്യാടി കെ.ഇ.ടി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ജില്ലാതല അദ്ധ്യാപക വോളിബോൾ ടൂർണമെന്റിൽ തോടന്നൂർ ഉപജില്ല ചാമ്പ്യന്മാരായി. ഏക പക്ഷീയമായ രണ്ട് സെറ്റുകൾക്ക് കുന്നുമ്മൽ ഉപജില്ലയെ ഫൈനലിൽ തോൽപ്പിച്ചു. ടൂർണമെന്റ് അന്തർ ദേശീയ വോളിബോൾ താരം റോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ഉപജില്ല പ്രസിഡന്റ് ജി.കെ.വരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല വോളിബോൾ അസോസിയേഷൻ ഉപാദ്ധ്യക്ഷനും കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് അംഗവുമായ എ.സി. അബ്ദുൾ മജീദ് മുഖ്യാതിഥിയായി. ഇ.കെ.സുരേഷ്, കെ. ഹാരിസ്, വി.വിജേഷ്, പി.പി.ദിനേശൻ, ടി.വി.രാഹുൽ, മനോജ് കൈവേലി, പി.സാജിദ്, കെ.പി.ഗിരീഷ് ബാബു, വി.വി.അനസ്, സി.എച്ച്.ഷരീഫ്, കെ.നബീൽ, ശ്രീജേഷ് ഊരത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |