SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

ബഹുജന മാർച്ച് നടത്തി

q
പുറക്കാമല സംരക്ഷിക്കുവാൻ കീഴ്പയ്യൂരിൽസി പി ഐ നടത്തിയ ബഹുജന മാർച്ച് 1

മേപ്പയ്യൂർ: പുറക്കാമല കരിങ്കൽ ഖനനത്തിന് വിട്ടുകൊടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ സി.പി.ഐ നേത്യത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. പൊതുസമ്മേളനം സി.പി.ഐ ജില്ലാ എക്സികുട്ടിവ് അംഗം ആർ ശശി ഉദ്ഘാടനം ചെയ്തു. അജയ് ആവള, സി.ബിജു, ബാബു കൊളക്കണ്ടി, ഇ നാരായണൻ എന്നിവർ പ്രസംഗിച്ചു. കൊയിലോത്ത് ഗംഗാധരൻ അദ്ധ്യക്ഷനായി. എം.കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ജന്മ്യം പാറയിൽ നിന്നാരംഭിച്ച മാർച്ചിന് കെ.വി നാരായണൻ, ശശി പൈതോത്ത് ,ധനേഷ് കാരയാട്, കെ.നാരായണക്കുറുപ്പ് ,ബി.ബി ബിനിഷ് , കെ.അജിത,കെ എം ബിജിഷ, അഖിൽ കേളോത്ത് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL