കോഴിക്കോട് : ക്വീൻസൈഡ് അക്കാഡമിയുടെ നേതൃത്വത്തിൽ 15 വയസിന് താഴെയുള്ള കുട്ടികൾക്കായി അൺറേറ്റഡ് മെഗാ ചെസ് ടൂർണമെന്റ് 22ന് വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടത്തും. അണ്ടർ 9,12,15 എന്നീ കാറ്റഗറികളിലായി നടത്തുന്ന മത്സരത്തിൽ ഒന്നു മുതൽ 5 സ്ഥാനംവരെ നേടുന്ന വ്യക്തിഗത ജേതാക്കൾക്ക് ക്യാഷ് അവാർഡും ട്രോഫിയും 6 മുതൽ 10 സ്ഥാനംവരെ നേടുന്നവർക്ക് ട്രോഫിയും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ലഭിക്കും. രജിസ്‌ട്രേഷൻ ഫീ 499. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കാനുള അവസാന തിയതി 21 വൈകിട്ട് 4 മണി. പങ്കെടുക്കുന്നവർ പ്രായം തെളിയിക്കുന്ന രേഖ കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9961814324, 8921957956. വാർത്താസമ്മേളനത്തിൽ അശ്വിൻ യു പി, പങ്കജ് ഒ, നന്ദഗോപാൽ സജീവ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |