മുക്കം: റോട്ടറി ഇന്റർനാഷണലിന്റെ കീഴിൽ 18 നും 30 നും ഇടയിൽ പ്രായമുള്ളവരുടെ സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ റോട്ടറാക്ട് ക്ലബ് മുക്കത്ത് പ്രവർത്തനമാരംഭിച്ചു. കാലിക്കറ്റ് ഐസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ16 പേർ അംഗങ്ങളായി. വി.പി.മുഹമ്മദ് സാഹിൽ ചാർട്ടർ പ്രസിഡന്റാറായി സ്ഥാനമേറ്റു. റോട്ടറി ക്ലബ് പ്രസിഡന്റ് കെ.കെ. അരുണ പ്രതിജ്ഞ ചൊല്ലികൊടുത്തു. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. സേതു ശിവശങ്കർ ചാർട്ടർ നൽകി. കാലിക്കറ്റ് ഐസ് മാനേജിംഗ് ഡയറക്ടർ ഡോ.ഇ കെ. വിജിത് ഗ്രേസ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന് ധനസഹായം കൈമാറി സർവീസ് പ്രൊജക്ട് ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഓഫീസർമാരായ ഡോ. നിനാകുമാർ, എം.സുകുമാരൻ, കെ.പി അനിൽകുമാർ, ഡോ.സി.ജെ. തിലക്, നന്ദകുമാർ, കെ. സുരേഷ്ബാബു, ഡോ. ദീപക് തിലക്, ഹുസൻ ഗ്രീൻഗാർഡൻ, സിബി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |