SignIn
Kerala Kaumudi Online
Friday, 23 October 2026 6.27 PM IST

സ്നേഹ സംഗമം സംഘടിപ്പിച്ചു

s
മേപ്പയ്യൂ‌ർ ജനകീയ മുക്കിലെ വി.എം. ബാബു ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ തലമുറ സംഗമം

മേപ്പയ്യൂർ: ജനകീയ മുക്ക് വി.എം. ബാബു ട്രസ്റ്റിന്റെ നേതൃത്വത്തിൽ തലമുറ സംഗമം നടത്തി.ടി. ഗോവിന്ദൻ മാസ്റ്ററുടെ വീട്ടുമുറ്റത്തെ അശോകമരത്തണലിലാണ് 70 കഴിഞ്ഞവരുടെ സംഗമം ഒരുക്കിയത്. കൂടിച്ചേരലിൽ ദേശ ചരിത്രാവതരണം, വ്യക്തി കുടുംബ കഥകൾ, സാമൂഹ്യ കാല സ്ഥിതിഗതികൾ, കഥ പറയൽ, ഗസൽ ആലാപനം, ഗാനവിരുന്ന് എന്നിവ നടന്നു. മേപ്പയൂർ കുഞ്ഞികൃഷ്ണൻ, ടി.ഗോവിന്ദൻ, കെ.പി.മൊയ്തീൻ, വാഹിനി ശ്രീധരൻ, എൻ.ദാമോദരൻ നായർ, സി.കെ. കുഞ്ഞിക്കണ്ണൻ, കെ.കെ.മൊയ്തി, ബാബു കൊളക്കണ്ടി, വി.കെ.കുഞ്ഞിമൊയ്തി ,സി.എച്ച് മാധവൻ എന്നിവർ പ്രസംഗിച്ചു. ചെയർമാൻ വി.എ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. രവീന്ദ്രൻ സ്വാഗതവും കെ.മനോജ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL