കോഴിക്കോട്: ക്രിസ്മസ് ആഘോഷ രാവ് അടുത്തിരിക്കെ മധുരം നിറഞ്ഞ് കേക്ക് വിപണി. രുചി വൈവിദ്ധ്യങ്ങളോടെ പല നിറത്തിലും വലുപ്പത്തിലുമുള്ള കേക്കുകളാണെങ്ങും. ആവശ്യക്കാർ ഏറിയതിനാൽ നഗരത്തിലെ ബോർമകളെല്ലാം കേക്കുകളുണ്ടാക്കുന്ന തിരക്കിലാണ്. വെെവിദ്ധ്യമാർന്ന ക്രീം കേക്കുകൾ വിപണിയിലെത്തിയിട്ടുണ്ടെങ്കിലും പ്ലം കേക്കുകൾക്ക് തന്നെയാണ് ആവശ്യക്കാരേറെയും.
ആവശ്യത്തിനനുസരിച്ച് പല ഡിസൈനിൽ കേക്കുകൾ തയ്യാറാക്കിയും നൽകും. 300 രൂപ മുതൽ 2000 രൂപ വരെ വിലയുള്ള കേക്കുകൾ വിപണിയിലുണ്ട്. പ്രമേഹ രോഗികൾക്കായി ഷുഗർ ഫ്രീ കേക്കുകളും കൂട്ടത്തിലുണ്ട്. രണ്ട് മാസം മുമ്പേ തുടങ്ങിയ തയാറെടുപ്പുകളോടെയാണ് പല ഉത്പാദകരും വിപണിയിൽ കേക്കുകൾ എത്തിച്ചിരിക്കുന്നത്. കേക്ക്, വൈൻ, ചോക്ലേറ്റ് എന്നിവയടങ്ങിയ ക്രിസ്മസ് -ന്യൂ ഇയർ സമ്മാനങ്ങളും ലഭ്യമാണ്. വിവിധ കേക്ക് ബ്രാൻഡുകൾ സിഗ്‌നേച്ചർ ഐറ്റം എന്ന നിലയിലും പ്ലം കേക്ക് വിപണിയിലിറക്കിയിട്ടുണ്ട്. കേക്ക്, ഈത്തപ്പഴം, ചോക്ലേറ്റ്, വാഴപ്പഴം, പൈനാപ്പിൾ തുടങ്ങി വിവിധ രുചികളിലുള്ളതാണ് പ്ലം കേക്കുകൾ. 100 രൂപ മുതൽ 1000 രൂപ വരെയാണ് വില. ക്ലാസിക്ക് പ്ലം, റിച്ച് പ്ലം, ചോക്ലേറ്റ് പ്ലം, സ്‌പൈസ്ഡ് ആൽമണ്ട്, ഫ്രൂട്ട് ആൻഡ് നട്ട് റം, സോക്ക്ഡ് ലെമൻ പ്ലം, കാരറ്റ് പ്ലം, ബനാന പ്ലം തുടങ്ങിയവയ്ക്കാണ് വിപണിയിൽ ഇഷ്ടക്കാർ ഏറെ. യൂ ട്യൂബ് നോക്കിയുണ്ടാക്കിയ കേക്കും ലഭ്യമാണ്. ഫേസ്ബുക്ക്, വാട്സ് ആപ്പ് വഴി ഓർഡർ സ്വീകരിച്ചാണ് കച്ചവടം.
കേക്കുകൾ വില (കിലോ)
പ്ലം കേക്ക്- 200-1000
ബ്ലാക്ക് ഫോറസ്റ്റ്: 500
വൈറ്റ് ഫോറസ്റ്റ് -500,
റെഡ് വൈൻ-800
വാനില -300
വാൻചോ-600
ബട്ടർസ്‌കോച്ച്: 600
റെഡ് വെൽവെറ്റ്:900
ഡ്രീംകേക്ക് -800
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |