SignIn
Kerala Kaumudi Online
Friday, 23 October 2026 5.24 AM IST

പി.കെ.കൃഷ്ണൻ ചരമവാർഷിക ദിനം

2
പടം : പി. കെ. കൃഷ്ണൻ ചരമ വാർഷികത്തോട് അനുബന്ധിച്ച് വരിക്കോളിയിൽ നടന്ന അനുസ്മരണ സമ്മേളനം പി.പി. ചാത്തു ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: സി.പി.എം. നാദാപുരം ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.കെ. കൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനം സി.പി.എം ആചരിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.പി.ചാത്തു ഉദ്ഘാടനം ചെയ്തു. എരോത്ത് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, ഏരിയ സെക്രട്ടറി എ. മോഹൻദാസ്, കെ. ജയദേവൻ പാലക്കാട്, സി.എച്ച്. മോഹനൻ, കെ.കെ. ദിനേശൻ പുറമേരി, ടി.പ്രദീപ് കുമാർ, എം.കെ.വിനീഷ് പ്രസംഗിച്ചു. രാവിലെ സ്മൃമൃതി മണ്ഡപത്തിന് സമീപം വി.പി. കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എം ചന്ദ്രൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL