SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

നാടക പ്രദർശനം ടിക്കറ്റ് വിൽപന

news
നാസർ നെല്ലോളിക്ക് അബ്ദുൾ റഹ്മാൻ ഹാജി ആദ്യ ടിക്കറ്റ് വിൽപ്പന നടത്തുന്നു.

കക്കട്ടിൽ: വട്ടോളി സഹൃദയ ചാരിറ്റബിൾ സൊസൈറ്റി കിടപ്പു രോഗികൾക്ക് മരുന്ന് വിതരണ ധനശേഖരണാർത്ഥം ഒരുക്കുന്ന നാടകം വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടു കളിക്കാരന്റെ മകൾ ഫെബ്രുവരി 16 ന് വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ആദ്യ ടിക്കറ്റ് വില്പന പ്രവാസി വ്യവസായി നാസർ നെല്ലോളികണ്ടിക്ക് നൽകി കെ.കെ അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ മിഥുൻ, പി.കെ റഷീദ്, കെ. കണ്ണൻ, സി.കെ കുഞ്ഞബ്ദുല്ല ഹാജി, പി.കെ സുരേന്ദ്രൻ, അഡ്വ.പ്രമോദ് കക്കട്ടിൽ, വാസു, ജെ.പി ജിനിഷ, ഇ.പ്രേംകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL