കുന്ദമംഗലം: യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘാടകസമിതി ഓഫീസ് കുന്ദമംഗലത്ത് തുറന്നു. യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ കോഴിക്കോട് ജില്ലാതല സ്റ്റേജ് മത്സരങ്ങൾ വിവിധ വേദികളിലായി ജനുവരി 5 ന് കുന്ദമംഗലത്ത് നടക്കും. സംഘാടക സമിതി ഓഫീസ് സാഹിത്യകാരൻ കെ .പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ജനുവരി 4 ന് വൈകിട്ട് എംടി സ്മൃതി, സെമിനാർ എന്നിവ സംഘടിപ്പിക്കും. ചെയർമാൻ പി ഷൈപു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.ടി.എ റഹീം എം.എൽ.എ , ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, കെ.ഷെഫീഖ് എന്നിവർ പ്രസംഗിച്ചു. കൺവീനർ പി .പ്രഗിൻലാൽ സ്വാഗതവും പി .പി .ഷിനിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |