മുക്കം :കാരശ്ശേരി സഹകരണ ബാങ്ക് 32-ാം വാർഷിക പൊതുയോഗം ഹൗസ് ഫെഡ് ചെയർമാൻ കെ.സി.അബു ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. മാതൃകാപരമായി ഇടപാടുകൾ നടത്തുന്ന സഹകാരികളെ പ്രവാസി വ്യവസായി ശ്രീകുമാർ കോർമത്ത് ആദരിച്ചു. ബാങ്ക് ജനറൽ മാനേജർ എം. ധനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ.പി.ബാബു, ,ഡയറക്ടർമാരായ ഇമ്മാനുവേൽ കാക്കക്കൂടുങ്കൽ, റോസമ്മ ബാബു,പി. വി.സുരേന്ദ്രലാൽ,കെ.മുഹമ്മദ് ഹാജി, കെ.കൃഷ്ണൻകുട്ടി ,വിനോദ് പുത്രശ്ശേരി,അലവിക്കുട്ടി പറമ്പാടൻ, ദീപ ഷാജു, രത്ന ധയാനന്ദൻ എന്നിവർ പങ്കെടുത്തു.സാഹിത്യ നായകൻ എം.ടി.വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സുകൃതം ചീഫ് എഡിറ്റർ എം.സി മുഹമ്മദ് എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |