SignIn
Kerala Kaumudi Online
Friday, 23 October 2026 2.25 PM IST

വർണ കൂടൊരുക്കി എൻ.എസ്.എസ്

photo
മോടി പിടിപ്പിച്ച ക്ലാസ് മുറി എൻ.എസ്.എസ്. ജിലാ കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത് സമർപ്പിക്കുന്നു

ഉള്ളിയേരി: സുകൃത കേരളം പദ്ധതിയുടെ ചുവട് പിടിച്ച് പാലോറ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഒറവിൽ ഗവ. എൽ.പി സ്കൂൾ ക്ലാസ് മുറികൾ വർണ ചിത്രങ്ങളാൽ മനോഹരമാക്കി. ക്യാമ്പിന്റെ ഭാഗമായി ഹരിത സമൃദ്ധി, സ്നേഹ സന്ദർശനം, പുസ്തകപ്പയറ്റ്, തലമുറയുടെ സംഗമം തുടങ്ങിയ പരിപാടികളും നടന്നു. മോടിപിടിപ്പിച്ച ക്ലാസ് മുറികളുടെ സമർപ്പണം എൻ. എസ്. എസ്. റീജിയണൽ കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ഷൈനി പട്ടാൻകോട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.എ. ശ്രീജിത്ത്, പ്രധാനാദ്ധ്യാപിക ബി. എസ്. ലിസി, പ്രോഗ്രാം ഓഫീസർ സി. എം. ഹരിപ്രിയ, സി കെ ജിഷ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL