കോവുക്കുന്ന്: എ.കെ.ജി ഗ്രന്ഥാലയത്തിന്റെ 25ാം വാർഷികവും പുതുവത്സരാഘോഷവും പട്ടികജാതി-വർഗ ക്ഷേമ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. കായക്കൊടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജിൽ അദ്ധ്യക്ഷത വഹിച്ചു. വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ, എം.കെ.ശശി, കെ.പി.ചന്ദ്രി, ഉമ.കെ. അജിഷ എം.ടി, ഇ.എം. ദിനേശൻ ( താലൂക്ക് ലൈബ്രറി കൗൺസിൽ), എ.റഷീദ്, വി.പി. രാജീവൻ എന്നിവർ പ്രസംഗിച്ചു. പി.പി. നാണു സ്വഗതവും ടി.ബലകൃഷ്ണൻ നന്ദിയും പറഞ്ഞു. എ.കെ.ജി ഗ്രന്ഥാലയം വനിതാവേദി, ബാലവേദി അംഗങ്ങൾ അണിനിരന്ന വൈവിദ്ധ്യമാർന്ന കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |