കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒത്താശ ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഡി.ഡി.ഇ ഓഫീസിനു മുന്നിൽ കെ.എസ്.യു കുത്തിയിരിപ്പ്സമരം നടത്തി. രാവിലെ പത്ത് മണിയോടെ കെ.എസ്.യു പ്രവർത്തകർ പൊലീസിനെ മറികടന്ന് ഓഫീസ് കവാടത്തിന് മുന്നിൽ വിദ്യാഭ്യാസ കച്ചവട കേന്ദ്രം എന്ന ബോർഡ് സ്ഥാപിച്ചു. പ്രതിഷേധിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂർ, അർജുൻ കറ്റയാട്ട്,സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, ജില്ലാ ജനറൽ സെക്രട്ടറി മുആദ് നരിനട, ശ്രീരാഗ് കുന്ദമംഗലം, ജിഷ്ണു പെരിങ്ങളം എന്നിവരെ കസബ പൊലീസ് അറസറ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |