കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് സംസ്ഥാന വൈസ് പ്രസിഡന്റായി തിരെഞ്ഞെടുത്ത പി .കെ. ബാപ്പു ഹാജിക്കും ജില്ലാ വൈസ് പ്രസിഡന്റ് എം.ബാബു മോനും കുന്ദമംഗലം വ്യാപാരഭവനിൽ സ്വീകരണം നൽകി. പി.ടി.എ റഹീം എം .എൽ .എ ഉദ്ഘാടനം ചെയ്തു. നവീകരിച്ച വ്യാപാര ഭവൻ സമർപ്പണവും എം.എൽ.എ നിർവഹിച്ചു. എം ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു, പി .കെ .ബാപ്പു ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, ജില്ലാ പഞ്ചായത്ത് അംഗം എം. ധനീഷ് ലാൽ, പി .ജയശങ്കർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |