ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം 'വർണോത്സവം' പുത്തൂർ വട്ടം ന്യൂ എ. എൽ. പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. ഐ.സി. ഡി. എസ് സൂപ്പർ വൈസർ ഷീന പദ്ധതി വിശദീകരിച്ചു. ബോക്ക് മെമ്പർമാരായ സി. കെ. രാജീവൻ, ഡി.ബി. സബിത, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഉമ മഠത്തിൽ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.എൻ.അശോകൻ, വാർഡംഗം വിജേഷ് ഇല്ലത്ത് എന്നിവർ പ്രസംഗിച്ചു. സ്ഥലം മാറിപ്പോകുന്ന ജെ. പി . എച്ച്.എൻ. ഉഷയെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |