നന്മണ്ട:.പി.സി.ചന്ദ്രൻ ഭാഷാ ശ്രീ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരൻ ജോയ് പാലക്കമൂലയുടെ വേനൽ കുസൃതികളെന്ന ബാലസാഹിത്യ കഥ എഴുത്തുകാരൻ ഡോ.കെ.ശ്രീകുമാർ പ്രകാശനം ചെയ്തു. അദ്ധ്യാപികയും കവയിത്രിയുമായ ജ്യോതി അനൂപ് പുസ്തകം ഏറ്റുവാങ്ങി .ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീകുമാർ തെക്കെടത്ത് അദ്ധ്യക്ഷത വഹിച്ചു. ജ്യോതി അനൂപ്, ഡോ. എ.പി.ഹരിദാസ്, ജോയ് പാലക്ക മൂല ,സലീന്ദ്രൻ പറച്ചാലിൽ, കെ.പി.മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. അരുണിമ, ഡോ. വൈഷ്ണവി, അമൃത ടി.വി.സ്റ്റാർ സിംഗർ നിവേദ്കൃഷ്ണ ,ചിരന്തന ലൈബ്രറി സെക്രട്ടറി സദാനന്ദൻ,ഷുക്കൂർ എന്നിവരെ ആദരിച്ചു. നിവേദ് കൃഷ്ണയും സംഘവും കവിത ചൊല്ലൽ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |