കുന്ദമംഗലം: മാവൂർ സ്പന്ദനം കർഷക കൂട്ടായ്മയുടെ സഹകരണത്തോടെ കുന്ദമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി പൊയ്യ പാടശേഖരസമിതിയിൽ വരുന്ന കുറ്റിയാട്ട് അഞ്ചേക്കർ വയൽ കൃഷിയോഗ്യമാക്കി നെൽകൃഷി ആരംഭിച്ചു. ഞാറ് നടൽ ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കൃഷി അസി. ഡയറക്ടർ എം.കെ. ശ്രീവിദ്യ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ലീന വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ധർമ്മ രത്നൻ, അശോകൻ, വാസു,വാസുദേവൻ, രഞ്ജിത്ത് അഭിലാഷ് ,ജയൻ എന്നിവർ പ്രസംഗിച്ചു. കുന്ദമംഗലം കൃഷിഭവൻ അസി. കൃഷി ഓഫീസർ എം.രൂപേഷ് സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കുന്ദമംഗലം പഞ്ചായത്തിൽ തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കണ്ടെത്തി പ്രാദേശിക കർഷകരുടെയും കർഷക ഗ്രൂപ്പുകളുടെയും സഹകരണത്തോടെ ഗ്രാമപഞ്ചായത്തും കൃഷിഭവനും വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |