SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

മുണ്ടക്കൈ,​ ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസം മ​ന്ത്രി​ ​കെ.​രാ​ജൻ സ്ഥലങ്ങൾ സന്ദർശിച്ചു

nedu
മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തവുമായിബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ.രാജൻ മേപ്പാടി നെടുമ്പാല എസ്റ്റേറ്റ് സന്ദർശിക്കുന്നു

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾദുരിതബാധിതർക്ക്‌ മോഡൽ ടൗൺഷിപ്പുകൾ നിർമ്മിക്കാൻ സർക്കാർ ഏറ്റെടുക്കുന്ന സ്ഥലങ്ങൾ റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ്, മേപ്പാടി നെടുമ്പാല എച്ച് എം എൽ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് മന്ത്രി ഇന്നലെ മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം സന്ദർശനം നടത്തിയത്. എൽസ്റ്റൺ എസ്റ്റേറ്റിലാണ് മന്ത്രി ആദ്യമെത്തിയത്. അപകട സാദ്ധ്യതാമേഖല ഒഴിവാക്കി കൂടുതൽ നിരപ്പായ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്ന് എസ്റ്റേറ്റിലേക്കുള്ള റോഡ് ഉൾപ്പെട്ട ബൈപ്പാസിനോട്‌ ചേർന്നുള്ള നിരപ്പായ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
നേരത്തെ എയർ സ്ട്രിപ്പ് പദ്ധതിക്ക് പരിഗണിച്ച ഭൂമി ഉൾപ്പെടെയാണ് ഏറ്റെടുക്കുന്നത്. ടൗൺഷിപ്പ് പദ്ധതിക്കായി തയ്യാറാക്കിയ സ്ഥലത്തിന്റെ മാപ്പ് മന്ത്രി പരിശോധിച്ചു. പദ്ധതി സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിക്ക് വിശദീകരിച്ചു നൽകി. 58.50 ഹെക്ടർ ഭൂമിയാണ് ഇവിടെ ഏറ്റെടുക്കുക. ഏറ്റെടുക്കുന്ന സ്ഥലത്ത് എസ്റ്റേറ്റ് തൊഴിലാളികൾ ഉൾപ്പെടെ 100 ഓളം കുടുംബങ്ങൾ നിലവിൽ താമസിക്കുന്നുണ്ട്. ഇവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടുത്ത ദിവസം തന്നെ തീരുമാനം ഉണ്ടാകും. 5 സെന്റ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഇവിടെ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ 5 സെന്റ് ഭൂമി അംഗീകരിക്കില്ലെന്ന് ദുരന്തബാധിതർ നിലപാടെടുത്തതോടെ മറ്റ് സൗകര്യങ്ങൾ വെട്ടിക്കുറച്ച് വീടുകൾക്ക് പ്രാധാന്യം നൽകാനാണ് തീരുമാനം. അതിനാൽ തന്നെ മൈതാനം, സാംസ്‌കാരിക നിലയം,സ്‌കൂൾ എന്നിവ ഒഴിവാക്കി ഈ സ്ഥലം കൂടി വീടുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL