SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

പാഴ് വസ്തുക്കളിൽ സർഗ വസന്തം

biji
വെള്ളിയാട് വിജി

ഇരിങ്ങൽ: കൊയ്‌തൊഴിഞ്ഞ പാടത്തെ ചിങ്ങടപ്പുല്ലിൽ നിന്നും, തൊടികളിൽ വീണുകിടക്കുന്ന പനയോലകളിൽ നിന്നും കമുകിൻ പാളകളിൽ നിന്നും വരെ അലങ്കാരവസ്തുക്കളൊരുക്കുന്ന വേറിട്ടൊരു നിർമ്മാണ രീതിയുമായി വെള്ളിയാട് വിജി.
സർഗാലയിലെ 80 നമ്പർ സ്റ്റാൾ കരകൗശല പ്രദർശന മേളയിൽ വിജി നിർമ്മിച്ച പാഴ്വസ്തുക്കളുടെ 'പൂങ്കാവനം' കാണാം. കാഴ്ചക്കാർക്ക് കൗതുകമായി പരിസ്ഥിതി സൗഹൃദ അലങ്കാരവസ്തുക്കൾ ഇവിടെ ഒരുക്കിയിരിക്കുന്നു. വഴിയരികിൽ വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ പൂക്കളായും, പുക്കുടകളായും, ഇലകളായും, വിവിധ തരത്തിലുള്ള അലങ്കാരവസ്തുക്കളായും വിജിയുടെ കരവിരുതിൽ രൂപമെടുക്കുന്നു. ബ്യൂട്ടി പാർലർ ഉടമയായ വിജി 15 വർഷം മുമ്പാണ് കരകൗശല ഉത്പന്നങ്ങളുടെ നിർമ്മാണ
മേഖലയിലെത്തിയത്. വാഴനാരും, പാളകളും ഉപയോഗിച്ച് പൂക്കൾ നിർമ്മിച്ചായിരുന്നു തുടക്കം. പിന്നീട് അടയ്ക്കയുടെ തോട്, കുറു
ന്തോട്ടി, ചിരട്ട, ചോളം, മഞ്ഞ സൂര്യാകാന്തിയുടെ വിത്ത്, മുള, വാഴയില തുടങ്ങിയ പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഉപ യോഗശൂന്യമായതെല്ലാം വിജിയുടെ കൈയിലെത്തിയാൽ മനോഹരങ്ങളായ അലങ്കാര വസ്തുക്കളാകും. ഒറിജിനൽ വെല്ലുന്ന ഫ്ളവറുകളാക്കും. വിവിധ വർണങ്ങളിലുള്ള പൂക്കൾക്കും മറ്റും പ്രകൃതിദത്തമായ നിറങ്ങളാണ് ചേർക്കുക. മഞ്ഞളിൽ നിന്നും, ബീറ്റ്
റൂട്ടിൽ നിന്നും മറ്റും നിറങ്ങൾ നിർമ്മിച്ചെടുക്കും. അലങ്കാര വസ്തുക്കളു ടെ നിർമ്മാണം നിരവധി കോളേജിലും സ്‌ക്കൂളിലും പൂ നിർമ്മാണം പരിശീലിപ്പിക്കുന്നുണ്ട് . സ്ത്രീകൾക്ക് ഇതിലൂടെ നല്ലൊരു വരുമാനം കണ്ടത്താനാകുമെന്ന് വിജി പറയുന്നു. പാലക്കാട് ജില്ലയിൽ വാണിയക്കുളം വരിക്കാശ്ശേരി മനയ്ക്കടുത്ത് മനിശേരിത്താണ് വെള്ളിയാട് വിജിയുടെ വീട്. സ്വന്തം നാട് വയനാടാണ് .ഒലീഗ ക്രാഫ്റ്റ് വേൾഡ് എന്ന സ്ഥാപനത്തിലൂടെ പുതിയ തരത്തിലുള്ള അലങ്കാരവസ്തുക്കൾ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വിജി. ഉപയോഗം കഴിഞ്ഞ തുണികൾക്കൊ ണ്ട് പൂക്കളും മറ്റും നിർമ്മിക്കാമെന്ന് കണ്ടെത്തിയതായും വിജി പറഞ്ഞു. ഫോൺ: 9562532820.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL