SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

ബേപ്പൂരിൽ ആവേശത്തിരയിളക്കം വാട്ടർ ഫെസ്റ്റ് നാളെ മുതൽ 

waterfest
വാട്ടർ ഫെസ്റ്റ്

ബേപ്പൂർ: ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിനെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്. ബേപ്പൂർ, ചാലിയം ബീച്ചകളിലായി നടക്കുന്ന ഫെസ്റ്റിവെലിൽ, കൈറ്റ് ഫെസ്റ്റിവെൽ, ജലകായിക മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
പരിപാടിയുടെ ഭാഗമായി ജനുവരി നാലിന് വൈകിട്ട് ഏഴിന് ചാലിയം ബീച്ചിൽ കേരളകൗമുദി സ്‌പോൺസർ ചെയ്യുന്ന ജ്യോത്സ്‌ന രാധാകൃഷ്ണൻ ബാൻഡിന്റെ സംഗീത പരിപാടി അരങ്ങേറും. ജനുവരി അഞ്ചിന് വൈകിട്ട് 7.30 മുതൽ ഡ്രോൺ ഷോയും തുടർന്ന് വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്. നാലിനും അഞ്ചിനും നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ നാലാം സീസണിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോ ബേപ്പൂരിന്റെ ആകാശത്തിൽ ദൃശ്യവിസ്മയങ്ങൾ തീർക്കും. വൈകിട്ട് 3.30 മുതലാണ് വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുക.
വ്യോമസേനയ്ക്കു പുറമെ, നാവിക സേനയും കോസ്റ്റ് ഗാർഡും വാട്ടർഫെസ്റ്റിൽ പങ്കാളികളാകുന്നുണ്ട്. ഫെസ്റ്റിന്റെ രണ്ട് ദിവസങ്ങളിലും രാവിലെ ഒമ്പത് മുതൽ അഞ്ചു മണി വരെ കോസ്റ്റ് ഗാർഡിന്റെയും നാവിക സേനയുടെയും കപ്പലുകൾ ബേപ്പൂർ തുറമുഖത്ത് പൊതുജനങ്ങൾക്കായി പ്രദർശനത്തിനെത്തും. പ്രദർശനം സൗജന്യമായിരിക്കും. നാലിനും അഞ്ചിനും വൈകിട്ട് 7.30 മുതൽ ബേപ്പൂർ ബീച്ചിൽ നടക്കുന്ന ഡ്രോൺ ഷോയും ഉണ്ടാവും. ബേപ്പൂർ ബീച്ചിൽ കെ.എസ് ഹരിശങ്കർ സംഗീതപരിപാടിയും അരങ്ങേറും. കൈറ്റ് ഫെസ്റ്റിവൽ, വിവിധ ജലകായിക മത്സരങ്ങൾ, സംഗീതകലാ പരിപാടികൾ തുടങ്ങി സാഹസികതയുടെയും വിനോദത്തിന്റെയും പുതിയ അനുഭവങ്ങൾക്ക് ഇവിടം സാക്ഷ്യം വഹിക്കും.

ചാ​ലി​യം​ ​ബീ​ച്ചി​ൽ പട്ടം​ ​പ​റ​ത്ത​ൽ​ ​മ​ത്സ​രം

ബേ​പ്പൂ​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​വാ​ട്ട​ർ​ ​ഫെ​സ്റ്റി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കേ​ര​ള​ ​ടൂ​റി​സ​വും​ ​ജി​ല്ലാ​ ​ടൂ​റി​സം​ ​പ്രെ​മോ​ഷ​ൻ​ ​കൗ​ൺ​സി​ലും​ ​വ​ൺ​ ​ഇ​ന്ത്യ​ ​കൈ​റ്റ് ​ടീ​മും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തു​ന്ന​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​കൈ​റ്റ് ​ഫെ​സ്റ്റി​വ​ലി​ൽ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി​ ​പ​ട്ടം​ ​പ​റ​ത്ത​ൽ​ ​മ​ത്സ​രം​ ​ന​ട​ക്കും.​ ​ജ​നു​വ​രി​ 4​ ​ന് ​ചാ​ലി​യം​ ​ബീ​ച്ചി​ലാ​ണ് ​മ​ത്സ​രം.​ ​ആ​ദ്യം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ 100​ ​പേ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സൗ​ജ​ന്യ​മാ​ണ്.​ ​ഫോ​ൺ​ ​:​ 8075127774.​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​ത്യേ​ക​ ​ട്രോ​ഫി​ ​ന​ൽ​കും.​ ​കൈ​റ്റ് ​ഫെ​സ്റ്റി​വെ​ലി​ന്റെ​ ​മി​ക​ച്ച​ ​ദൃ​ശ്യ​ങ്ങ​ൾ​ ​റീ​ൽ​സ്,​ ​വീ​ഡി​യോ​ ​പ​ക​ർ​ത്തി​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ​ങ്കു​വെ​ക്കു​ന്ന​വ​രി​ൽ​ ​നി​ന്ന് ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​മി​ക​ച്ച​ ​വീ​ഡി​യോ​യ്ക്ക് ​ഗോ​ൾ​ഡ് ​കോ​യി​ൻ​ ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കും.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​ർ.​ ​ജ​യ​ന്ത് ​കു​മാ​ർ,​ ​അ​ബ്ദു​ള്ള​ ​മാ​ളി​യേ​ക്ക​ൽ,​ ​ഹം​റാ​സ് ​ചാ​ലി​യം,​ ​ഷ​ബീ​റ​ലി​ ​റി​ഥം,​ ​ഷി​ഹാ​ബു​ദ്ധീ​ൻ​ ​സോ​യോ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.
ക്ര​മീ​ക​ര​ണ​ങ്ങൾ

വാ​ട്ട​ർ​ ​ഫെ​സ്റ്റി​നെ​ത്തു​ന്ന​വ​രു​ടെ​ ​വാ​ഹ​ന​ങ്ങ​ൾ​ ​സു​ര​ക്ഷി​ത​മാ​യി​ ​നി​ർ​ത്തി​യി​ടു​ന്ന​തി​നാ​യി​ ​വി​പു​ല​മാ​യ​ ​സൗ​ക​ര്യ​ങ്ങ​ളാ​ണ് ​ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ഒ​രേ​ ​സ​മ​യ​ത്ത് ​നി​ര​വ​ധി​ ​വാ​ഹ​ന​ങ്ങ​ൾ​ ​വ​രു​ന്ന​തി​നാ​ൽ​ ​മ​റീ​ന​ ​ബീ​ച്ച് ​പ​രി​സ​ര​ത്തേ​ക്ക് ​കൊ​ണ്ടു​വ​രാ​നാ​കി​ല്ല.​ ​ബേ​പ്പൂ​രി​ലേ​ക്ക് ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​അ​ത​ത് ​പ്ര​വേ​ശ​ന​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പാ​ർ​ക്കു​ ​ചെ​യ്യു​ന്ന​തി​നാ​ണ് ​സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.​ ​ബി​ ​സി​ ​റോ​ഡ് ​വ​ഴി​ ​വ​രു​ന്ന​വ​ർ​ക്കു​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മി​നി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​വി​ശാ​ല​മാ​യ​ ​പാ​ർ​ക്കിം​ഗ് ​ഒ​രു​ക്കി.​ ​കോ​ഴി​ക്കോ​ട് ​വ​ട്ട​ക്കി​ണ​ർ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​വ​രു​ന്ന​വ​ർ​ക്ക് ​ബേ​പ്പൂ​ർ​ ​ജി​വി​എ​ച്ച്എ​സ് ​സ്കൂ​ൾ​ ​ഗ്രൗ​ണ്ടി​ലും​ ​ബേ​പ്പൂ​ർ​ ​അ​ങ്ങാ​ടി​ ​വ​രെ​യെ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​പോ​ർ​ട്ടി​ന് ​സ​മീ​പ​ത്തെ​ ​സി​ൽ​ക്ക് ,​ ​കോ​വി​ല​കം​ ​ഭൂ​മി​ക​ളി​ലും​ ​പ​യ്യാ​ന​ക്ക​ൽ​ ​ഒ​എം​ ​റോ​ഡു​വ​ഴി​യെ​ത്തു​ന്ന​വ​ർ​ക്കാ​യി​ ​ക​ല്ലി​ങ്ങ​ൽ​ ​ഗ്രൗ​ണ്ടും​ ​പാ​ർ​ക്കിം​ഗി​നാ​യി​ ​പാ​ക​പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ബേ​പ്പൂ​രി​ലെ​ ​പ്ര​ധാ​ന​ ​പാ​ർ​ക്കിം​ഗ് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മ​റീ​ന​ ​തീ​ര​ത്തേ​ക്ക് ​പ്ര​ത്യേ​ക​മാ​യി​ 75​ ​ഓ​ട്ടോ​റി​ക്ഷ​ക​ൾ​ ​സ്റ്റി​ക്ക​ർ​ ​പ​തി​ച്ച് ​ഫെ​സ്റ്റ് ​ദി​വ​സ​ങ്ങ​ളി​ൽ​ ​സ​ർ​വ്വീ​സ് ​ന​ട​ത്തും.​ ​ഇ​തു​വ​ഴി​ ​ബേ​പ്പൂ​ർ​ ​അ​ങ്ങാ​ടി​ ​പു​ലി​മൂ​ട്ട് ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​അ​മി​ത​ ​വ​ര​വ് ​നി​യ​ന്ത്രി​ക്കാ​നാ​കും.​ ​ചാ​ലി​യം​ ​ഫോ​റ​സ്റ്റ് ​ടി​മ്പ​ർ​ ​ഡി​പ്പോ​യു​ടെ​ ​ഭാ​ഗ​മാ​യു​ള​ള​ ​വി​ശാ​ല​മാ​യ​ ​സ്ഥ​ല​വും​ ​നൂ​റു​ക​ണ​ക്കി​ന് ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​പാ​ർ​ക്കിം​ഗി​ന് ​ഒ​രു​ക്കി.​ ​ബേ​പ്പൂ​ർ​ ​-​ചാ​ലി​യം​ ​ജ​ങ്കാ​ർ​ ​കൂ​ടു​ത​ൽ​ ​സ​ർ​വീ​സു​ണ്ടാ​കും.​ ​ബേ​പ്പൂ​ർ​ ​മ​റീ​ന​ ​തീ​ര​ത്തി​ന് ​സ​മീ​പം​ ​മു​ഴു​വ​ൻ​ ​സ​മ​യം​ ​ഒ​രു​ ​മെ​ഡി​ക്ക​ൽ​ ​ക്ലി​നി​ക്ക് ​പ്ര​വ​ർ​ത്തി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL