കോഴിക്കോട്: മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് കോഴിക്കോടിന്റെ നേൃത്വത്തിൽ മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017 എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രാവിലെ 9ന് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരും സന്നദ്ധസ്ഥാപന മേധാവികൾ, ഡോക്ടർമാർ തുടങ്ങി നൂറോളം പേർ പങ്കെടുക്കും. മാനസിക രോഗികൾക്ക് സംരക്ഷണം നൽകുന്നതിനും അവർക്കെതിരെ ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിനുമായി കേന്ദ്ര സർക്കാർ കൊണ്ടുവന്നതാണ് മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017. വാർത്താസമ്മേളനത്തിൽ എം.എച്ച്.ആർ.ബി കോഴിക്കോട് അദ്ധ്യക്ഷൻ അഡ്വ.കെ.ആർ ജിനൻ, വി.ആർ ശശിധരൻ, പി.എ മൈക്കൽ, കെ. ബാലസുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |