കോഴിക്കോട്: സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്ന ഫാദർ ജോസഫ് കല്ലേപ്പള്ളിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് 6ന് ഉച്ചയ്ക്ക് 2.45ന് സ്കൂൾ ബാസ്കറ്റ് ബോൾ കോർട്ടിൽ മേയർ ഡോ.എം ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. 8ന് വൈകിട്ട് 4.45ന് നടക്കുന്ന സമാപന സമ്മേളനം അഹമ്മദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 17 വയസിൽ താഴെയുള്ള വിഭാഗത്തിനാണ് ടൂർണമെന്റ്. വാർത്താസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.എം.എഫ് ആന്റോ, പ്രധാനാദ്ധ്യാപകൻ സുനിൽ ജോസ്, കൺവീനർ ലാലി ജോസഫ്,സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |