SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 AM IST

ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ

img
ചോറോട് പഞ്ചായത്തിൽ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാൻ ജനപ്രതിനിധകൾ ജലവിഭവ വകുപ്പ് ഓഫീസി നമുമ്പിൽ നടത്തിയ ധർണ്ണ പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര: ചോറോട് ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ ജലവിഭവ വകുപ്പ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.. സ്ഥിരംസമിതി ചെയർമാൻമാരായ കെ.മധുസൂദനൻ, സി.നാരായണൻ, ശ്യാമള പൂവ്വേരി, അംഗങ്ങളായ കെ.കെ. റിനീഷ്, വി.പി.അബൂബക്കർ, മനീഷ് കുമാർ ടി.പി., പ്രസാദ് വിലങ്ങിൽ എന്നിവർ പ്രസംഗിച്ചു. റോഡുകളിലെല്ലാം പൈപ്പിടൽ പൂർത്തി യായതിനാൽ ഡിസംബർ 30നകം റോഡുകൾ പൂർവസ്ഥിതിയിലാക്കുമെന്നായിരുന്നു ജലവിഭവ വകുപ്പിന്റെ ഉറപ്പ്. ഇത് ലംഘിച്ചതോടെയാണ് ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, DERNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL