SignIn
Kerala Kaumudi Online
Friday, 23 October 2026 5.41 AM IST

കേരളകൗമുദി ഒരുക്കുന്ന ജ്യോത്സ്‌ന ബാൻഡ് ലൈവ് വേദിയിൽ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് ഇന്ന് തുടക്കം

be
ബേപ്പൂർ അങ്ങാടിയിലെ നവീകരിച്ച ദീപ സ്തംഭം

ബേപ്പൂർ: കടലിലും കരയിലും ആകാശത്തും വർണ വിസ്മയക്കാഴ്ചകൾ തീർക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിന് ഇന്ന് ഉജ്ജ്വല തുടക്കം. മേളയുടെ അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായി. ജല കായിക ഇനങ്ങളും ഭക്ഷ്യമേളയും പട്ടം പറത്തൽ മേളയും ഡ്രോൺ ഷോയും സംഗീത കലാപരിപാടികളും അരങ്ങേറുന്ന ഫെസ്റ്റ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേർന്നാണ് സംഘടിപ്പിക്കുന്നത്. ബേപ്പൂരിൽ മറീന ബീച്ച്, ബ്രേക്ക് വാട്ടർ, പുലിമുട്ട്, ബേപ്പൂർ തുറമുഖം, ചാലിയം ബീച്ച് എന്നിവിടങ്ങളിലായാണ് പരിപാടികൾ.

ഇന്ന് വൈകിട്ട് ഏഴിന് ചാലിയം ബീച്ചിൽ കേരളകൗമുദി ഒരുക്കുന്ന ജ്യോത്സ്‌ന രാധാകൃഷ്ണൻ ബാൻഡ് ലൈവ് സംഗീത പരിപാടി അരങ്ങേറും.നാളെ വൈകിട്ട് 7.30 മുതൽ ഡ്രോൺ ഷോയും തുടർന്ന് വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും നടക്കും. ഡ്രോൺ ഷോ, അന്താരാഷ്ട്ര പട്ടംപറത്തൽ മേള, സിറ്റ് ഓൺ ടോപ്പ് കയാക്ക്, സെയ്ലിംഗ്, ചൂണ്ടയിടൽ, ഫ്ലൈ ബോർഡ് ഡെമോ, ഡിങ്കി ബോട്ട് റേസ്, പാരാമോട്ടോറിംഗ്, കോസ്റ്റ്ഗാർഡിന്റെ ഡോർണിയർ ഫ്ലൈ പാസ്റ്റ്, സർഫിംഗ്, വലയെറിയൽ, നാടൻ വള്ളങ്ങളുടെ മത്സരം, പാരാമൗണ്ടിംഗ് തുടങ്ങിയ മത്സര- പ്രദർശന പരിപാടികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുക. ഫെസ്റ്റിന്റെ രണ്ട് ദിവസങ്ങളിലും രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ കോസ്റ്റ് ഗാർഡിന്റെയും നാവിക സേനയുടെയും കപ്പലുകൾ ബേപ്പൂർ തുറമുഖത്ത് പൊതുജനങ്ങൾക്കായി പ്രദർശനത്തിനെത്തും. പ്രദർശനം സൗജന്യമായിരിക്കും. ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്ഷ്യമേള ബേപ്പൂർ പാരിസൺസ് കോംപൗണ്ടിൽ ജനുവരി അഞ്ച് വരെ നീളും. നാളെ ബേപ്പൂർ ബീച്ചിൽ അഞ്ച് മണിക്ക് ഘോഷയാത്ര നടക്കും. ആറു മണിയോടെ സമാപന സമ്മേളനത്തിന് തുടക്കമാവും.

ഒ​രു​ങ്ങി​ ​ച​രി​ത്ര​ ​സ്തൂ​പ​വും

ബേ​പ്പൂ​ർ​:​ ​ഇ​ന്നും​ ​നാ​ളെ​യു​മാ​യി​ ​ന​ട​ക്കു​ന്ന​ ​ബേ​പ്പൂ​ർ​ ​അ​ന്താ​രാ​ഷ്ട്ര​ ​വാ​ട്ട​ർ​ ​ഫെ​സ്റ്റി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ബേ​പ്പൂ​രി​ലേ​ക്ക് ​ഒ​ഴു​കി​ ​എ​ത്തു​ന്ന​ ​സ​ഞ്ചാ​രി​ക​ളെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ബേ​പ്പൂ​ർ​ ​അ​ങ്ങാ​ടി​യി​ൽ​ ​ച​രി​ത്ര​സ്തൂ​പ​വും​ ​ഒ​രു​ങ്ങി.​ 1982​ ​ൽ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​കെ​ .​ക​രു​ണാ​ക​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ചെ​യ്ത​ ​ച​രി​ത്ര​ ​സ്തൂ​പം​ ​കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ​ ​ത​ക​ർ​ന്ന് ​വീ​ഴാ​ൻ​ ​തു​ട​ങ്ങി​യ​തി​നെ​ ​തു​ട​ർ​ന്ന് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​മു​ൻ​കൈ​ ​എ​ടു​ത്ത് ​ന​വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​ഭാ​ത​ത്തി​ലും​ ​സാ​യാ​ഹ്ന​ങ്ങ​ളി​ലും​ ​നാ​ട്ടു​കാ​ർ​ ​ഈ​ ​സ്തൂ​പ​ത്തി​ന് ​കീ​ഴെ​ ​ഒ​ത്തു​കൂ​ടു​ന്നു​ണ്ട്.​ ​ച​രി​ത്ര​ ​സ്തൂ​പ​ത്തി​ലും​ ​സ​മീ​പ​ത്തെ​ ​ത​ണ​ൽ​ ​വൃ​ക്ഷ​ത്തി​ലും​ ​ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL