കൊടിയത്തൂർ: നാടൻ പാട്ട് , ഗണിതം മധുരം, ശാസ്ത്ര മാജിക്, ഫുട്ബോൾ കോച്ചിംഗ്, ചിത്രരചന, ട്രാഫിക് ബോധവത്ക്കരണം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ഏകദിന ക്യാമ്പ് 'മധുര നെല്ലിക്ക' സംഘടിപ്പിച്ചു. മുക്കം പൊലീസ് സബ് ഇൻസ്പെക്ടർ ഷെഫിൻ ഉദ്ഘാടനം ചെയ്തു. നാരായണൻ മണാശ്ശേരി, എം.കെ. മുഹമ്മദ് ബഷീർ, യു.പി. അബ്ദുൽ നാസർ, പി.സി.മുജീബ് റഹിമാൻ, ടി സി.ഉമ്മർകോയ, എ.സർജാസ് , പി.കെ.സബീൽ, ഒ.മുഹമ്മദ് ,പി.കെ.ഫിറോസ്, എസ്.ഋത്വിക്ക് രാജ് , എം.അബ്ദുൽ നസീർ എന്നിവർ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് സി.ടി കുഞ്ഞോയി അദ്ധ്യക്ഷത വഹിച്ചു. എ.കെ.കദീജ, അബ്ദു ചാലിൽ, സി.കെ.അഹമ്മദ് ബഷീർ, ടി.ബേനസീറ ,മജീദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |