മുക്കം: കാരശ്ശേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മൂന്നുലക്ഷം രൂപ ചെലവിട്ട് നവീകരിച്ച എസ്.കെ.പൊറ്റെക്കാട്ട് സ്മൃതി കേന്ദ്രം പഞ്ചായത്ത് പ്രസിഡൻറ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. സ്റ്റെപ്പ് നിർമ്മിക്കൽ, ഇരിപ്പിടം ഒരുക്കൽ, നടപ്പാതയിൽ ഇന്റർലോക്ക് പതിക്കകൽ എന്നിവ നടത്തി. സലാം കാരമൂല, എം .ടി. അഷ്‌റഫ്, എം.ടി.സെയ്ദ്ഫസൽ,സമാൻ ചാലൂളി, ശ്രീനിവാസൻ കാരാട്ട്, സലാം തേക്കുംകുറ്റി, മുക്കം വിജയൻ, കെ.വി ജെസ്സി മോൾ, കൃഷ്ണൻകുട്ടി കരാട്ട്, ടി കെ. സുധീരൻ,ബിജുല,എ. എം. ജമീല, റോയ് തോമസ് , ആബിദ് കുമാരനെല്ലൂർ, ഷിനോദ് ഉദ്യാനം,മുഹമ്മദ് വളപ്പൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |