കോഴിക്കോട്: കേന്ദ്രസർക്കാർ ആയുഷ് മേഖല തൊഴിലാളികളെ തൊഴിൽ വിഭാഗമായി പരിഗണിച്ച് മിനിമം വേതന നിയമത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് ആയുഷ് മേഖല വർക്കേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആയുഷ് മേഖലയിൽ മേഖലയിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സമരപ്രചാരണ ജാഥ നടത്തുന്നുണ്ട്. ഈ ജാഥ ഇന്നലെ രാവിലെയോടെ നഗരത്തിലെത്തി. 5ന് കാസർഗോഡ് നിന്നാരംഭിച്ച ജാഥ 10ന് തിരുവനന്തപുരത്ത് സമാപിക്കും. തെറാപ്പിസ്റ്റുകളുടെ വെട്ടിക്കുറച്ച മിനിമം വേതനം പുനഃസ്ഥാപിക്കണമെന്നും ഭാരവാഹികളായ കല്ലറ മോഹൻദാസ്, ഷാജൻ കാവീട്, എം.സുജ, ജെയിംസ് വൈദ്യർ, ഹരികൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |