ബാലുശ്ശേരി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാ ജാഥയുടെ സംസ്ഥാന ക്യാമ്പ് 12 മുതൽ 19 വരെ അത്തോളി കണ്ണിപ്പൊയിലിൽ നടക്കും. 20 ന് കണ്ണൂരിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രു. ആദ്യവാരത്തിൽ സമാപിക്കും. സ്കൂൾ ഓഫ് ഡ്രാമയിലെ പി.ജി വിദ്യാർത്ഥി അരവിന്ദാണ് പരിപാടികളുടെ സ്ക്രിപ്റ്റ് തയ്യാറാക്കി സംവിധാനം ചെയ്യുന്നത്. ദിവസവും വൈകീട്ട് സംവാദം സംഘടിപ്പിക്കും. കെ.ടി.രാധാകൃഷ്ണൻ, പ്രൊഫ. കെ. പാപ്പൂട്ടി, ഡോ. കെ.പി. അരവിന്ദൻ, പ്രൊഫ പി.കെ. സുമോദൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ കെ.എം സച്ചിൻ ദേവ് എം.എൽ.എ., കെ.കെ. അരവിന്ദൻ, ബിജു.എ.എം, വി.കെ.അയമ്മദ്, സത്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |