വേളം: ഗ്രാമ പഞ്ചായത്ത് വിമുക്തി പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര കർട്ടൻ നാടക സമിതി പഞ്ചായത്തിലെ സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ നാടകയാത്ര സംഘടിപ്പിച്ചു. ചേരാപുരം യു.പി.സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ബാബു അദ്ധ്യക്ഷനായി. ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ പി.സുപ്പി, മെംബർമാരായ ഇ.പി.സലിം, കെ.കെ.ഷൈനി, എം.സി. മൊയ്തു, പി.ടി.എ. പ്രസിഡന്റ് സിയാദ് ചാലിൽ, ഹെഡ് മാസ്റ്റർ ഇൻ ചാർജ് പി.എം.ഷിജിത്ത്, കെ.സി. കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. വേളം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വി.കെ.ഭാസ്കരൻ, വി.യാസിർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |