കുന്ദമംഗലം: കാരന്തൂർ വടക്കുംതല ഏരിയ റെഡിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അസോസിയേഷന്റെ ഓഫീസ് ഉ്ദഘാടനം ചെയ്തു. എം. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഷൈജ വളപ്പിൽ, രാജൻ പാറപ്പുറത്ത്, തൈക്കണ്ടിയിൽ സോമൻ, ഒ.കെ.സക്കറിയ, സി.സോമൻ പ്രസംഗിച്ചു. വിജയൻ വി നായരെ ആദരിച്ചു. പുതിയ ഭാരവാഹികൾ: മേലേടത്ത് ശിവശങ്കരൻ (പ്രസിഡന്റ്), സി. സോമൻ പുതുക്കുടി, അബ്ദുറഹിമാൻ ഇടക്കുനി (വൈസ് പ്രസിഡന്റുമാർ),ശബരീഷ് കുമാർ ചളുക്കിൽ ( ജനറൽ സെക്ര.), ഷീന ഗിരീഷ് തറയിൽ, ജാഫർ പടവയിൽ (ജോ.സെക്രട്ടറിമാർ) ഒ കെ.സക്കറിയ കല്ലറപറമ്പ് (ഖജാൻജി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |