@ ഉദ്ഘാടനം നാളെ
കുന്ദമംഗലം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട സഞ്ചരിക്കുന്ന മത്സ്യവണ്ടി 'അന്തിപ്പച്ച' ഇനി വീട്ടുപടിക്കലിൽ. നാളെ ഉച്ചയ്ക്ക് 2.30 ന് കുന്ദമംഗലത്ത് സംസ്ഥാന റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ പുതുതായി നടപ്പിലാക്കുന്ന പദ്ധതിയാണ് 'അന്തിപ്പച്ച'. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ചെലവിൽ വാങ്ങിയ വാഹനം അതാത് ദിവസത്തെ മത്സ്യം അന്ന് തന്നെ ഗുണനിലവാരത്തോടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി കൊണ്ട് മത്സ്യവിപണനം നടത്തുന്നതിനുള്ള മൊബൈൽ യൂണിറ്റായാണ് പ്രവർത്തിക്കുക. മത്സ്യത്തിന് പുറമെ മത്സ്യഅച്ചാറുകൾ, മത്സ്യകട്ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപൊടി, റെഡി ടു കുക്ക് വിഭവങ്ങളായ മത്സ്യകറിക്കൂട്ടുകൾ, ഫ്രൈ മസാല എന്നിവയും അന്തിപ്പച്ച വാഹനങ്ങളിൽ ലഭിക്കും. ശുദ്ധമായ മത്സ്യത്തിന്റെ ലഭ്യതയും സ്വാദിഷ്ടമായ മത്സ്യ ഉത്പന്നങ്ങളുടെ വൈവിദ്ധ്യവും ഗുണമേന്മയും ശുചിത്വവുമാണ് അന്തിപ്പച്ച ഉപഭോക്താക്കൾക്ക് ഉറപ്പു നൽകുന്നത്.
ഉദ്ഘാടന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യഫെഡ് ജില്ലാ മാനേജർ ഇ.മനോജ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |