SignIn
Kerala Kaumudi Online
Friday, 23 October 2026 5.41 AM IST

ഡയപ്പർ ബാങ്കിന് തുടക്കമായി

news-
കുന്നുമ്മൽ ബി.ആർ.സിയിൽ ആരംഭിച്ച ഡയപ്പർ പി.എൻ.ജയൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: സമഗ്ര ശിക്ഷ കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഡയപ്പർ ബാങ്ക് ആരംഭിച്ചു.സമഗ്രശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ പി.എൻ അജയൻ ഉദ്ഘാടനം ചെയ്തു. ബി.പി.സി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ഷെബി ടി ഐ പദ്ധതി വിശദീകരിച്ചു. എ.ഇ.ഒ പി എം അബ്ദുറഹ്മാൻ മുഖ്യാതിഥിയായി.ദിനേശൻ കെ പി , റഷീദ് എ ,വി പി ശ്രീജ, കെ കെ ബാബു , വി പി ദീപേഷ് , വിശ്വനാഥൻ ടി പി , പ്രയ്സി തോമസ് എന്നിവർ പ്രസംഗിച്ചു. ട്രെയിനർ ബിജു.കെ. പി സ്വാഗതം പറഞ്ഞു. ബി.ആർ.സി പരിധിയിലെ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഡയപ്പർ ബാങ്ക് ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL