SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

ജനാർദ്ദനൻ കളരിക്കണ്ടിയ്ക്ക് ജന്മനാട്ടിൽ ആദരം

kunnamangalamnews
പൊതുപ്രവർത്തനരംഗത്ത് അഞ്ചരപതിറ്റാണ്ട് പൂർത്തിയാക്കിയ ജനാർദ്ദനൻകളരികണ്ടിയെ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കുന്ദമംഗലം: പൊതുപ്രവർത്തനരംഗത്ത് അഞ്ചരപതിറ്റാണ്ട് പൂർത്തിയാക്കിയ ജനാർദ്ദനൻകളരികണ്ടിക്ക് ജന്മനാട്ടിൽ ഹൃദ്യമായ ആദരവ് നൽകി. റവന്യൂ മന്ത്രി കെ രാജൻ പൊന്നാട അണിയിച്ചു. പി.ടി.എ.റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ചന്ദ്രൻതിരുവലത്ത് സ്വാഗതം പറഞ്ഞു. 'ഒരു ദേശം ഒരു വ്യക്തി' എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ചെയർമാൻ ടി.വി.ബാലൻ, കെ.ചന്ദ്രന് നൽകി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ഗ്രാമപ‌ഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ,വി.അനിൽകുമാർ, എം.ധനീഷ് ലാൽ, ഷിയോലാൽ, യു.സി.ബുഷ്റ, എം.ധർമ്മരത്നൻ, എം.കെ.മോഹൻദാസ്, ടി.കെ.ഹിതേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. കെ.പി.ശ്രീനിവാസൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL