കോഴിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം 13,14 തിയതികളിൽ നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്കാരിക സമ്മേളനം നടക്കും. 14ന് രാവിലെ 10ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി ഭാരവാഹികളായ കെ.ജയന്ത്, പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു തുടങ്ങിയവർ പ്രസംഗിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എം.പി. വേലായുധൻ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ പി.എം. അബ്ദുറഹ്മാൻ, കെ.സി. ഗോപാലൻ, ഒ.എം.രാജൻ, ടി.ഹരിദാസൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |