കോഴിക്കോട്: സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ കാലിക്കറ്റ് ട്രെയിനിംഗ് സെന്ററിലെ മുൻകാല കായികതാരങ്ങളുടെ സംഘടനയായ അലുംനി ഒഫ് സായി കാലിക്കറ്റ്, 15 കായിക പരിശീലന കേന്ദ്രങ്ങൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്യും. ഇന്ന് രാവിലെ 11ന് ഇൻഡോർ സ്റ്റേഡിയത്തിൽ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ നിന്നാണ് സെലക്ഷൻ കമ്മിറ്റി അർഹരായവരെ തെരഞ്ഞെടുത്തത്. ഇതുവരെ 10 ലക്ഷം രൂപയുടെ കായിക ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. പരിശീലന രംഗത്ത് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കാണ് സഹായം. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി മുഹമ്മദ് ജെ.എം, എ. ഫെെസൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |