SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

കടകളിലും വീടുകളിലും ആരോഗ്യവിഭാഗം പരിശോധന

news
പടം.. ആരോഗ്യ വകുപ്പ് അധികാരികൾ വേളത്ത് നടത്തിയ പരിശോധന

വേളം: ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പഞ്ചായത്ത് തല എൻഫോഴ്സ്‌മെന്റ് സ്ക്വാഡും ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈവശം വെച്ചതിനും കട പരിസരങ്ങളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും രണ്ട് സ്ഥാപനങ്ങൾക്കും പ്ലാസ്റ്റിക് കത്തിച്ചതിന് ഒരുവീട്ടുടമയ്ക്ക് പത്തായിരം രൂപയും പിഴ ചുമത്തി. തൊഴിലാളിൾക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതിനാലും,കുടിവെള്ളം ശാസ്ത്രീയ പരിശോധന നടത്താതെയും, ലൈസൻസ്എടുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. പരിശോധന ഊർജ്ജിതമാക്കുമെന്നും പോരായ്മകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ജെ.എച്ച്.ഐ ബാബു, നന്ദകുമാർ, രഞ്ജിത്ത്, പഞ്ചായത്ത് എച്ച്.ഐ. നിഖിൽ രാജ് എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL